ഓര്‍മകളില്‍ ചിലത് മായാതെ നില്കുന്നു. അതിലോന്ന്നാണ് പേനകളെ കുറിച്ചുള്ള ഓര്‍മ്മകള്‍. ഇന്ന് ഞാന്‍ വളരെ അപൂര്‍വമായി മാത്രമാണ് പേന ഉപയോഗിക്കാറ്. യദ്രിശീകമായി പേനകളെ കുറിച്ച് കണ്ട ഒരു പരിപാടി ഗ്രിഹാതുരതം ഉണര്‍ത്തുന്ന ഒന്നായിരുന്നു. എന്റെ മനസ്സ് വര്‍ഷങ്ങള്‍ പിന്നോട്ട പോയി .
ആദ്യമായി കിട്ടിയ മഷി പേന!! എത്ര ഭ്ദ്രമായിട്ടയിരുന്നു ഞാനന്ന് സുക്ഷിച്ചത്. നാലാം ക്ലാസ്സില്‍ വച്ച് കിട്ടിയ ആ പേന എത്രയോ വര്‍ഷങ്ങള്‍ ഉപയോഗിച്ചു. ഒന്‍പതാം ക്ലാസ് വരെയാണെന്നാണ് എന്റെ ഓര്‍മ.. കറുത്ത നിറത്തിലുള്ള , വലിയ നിബുള്ള ആ പേന വച്ച് എത്രയോ ക്ലാസ്സ് നോടുകളും, പരീക്ഷകുളും എഴുതി. അതില്‍ മഷി നിറക്കുമ്പോള്‍ , അല്ലെങ്കില്‍ പോക്കറ്റില്‍ വെകുമ്പോള്‍ എല്ലാം തോന്നിയിരുന്ന അഭിമാനം എത്ര വലുതായിരുന്നു. അന്നൊക്കെ ഒരു പേന കൂടി കിട്ടാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ ആഗ്രഹം സാധിച്ചിരുന്നില്ല. കണ്ണിലെ കൃഷ്ണമണിയെ പോലെയാരിന്നു അന്ന് പേന. കൂട്ടുകാരുമായി വഴക്കിടുംബോളും, അധ്യാപകരുടെ അരികില്‍ നിന്ന് അടി കിട്ടുമ്പോഴും, ചില സഹപാഠികള്‍ പേന ദുരുപയോഗം ചെയ്തതും ഒരു കൊച്ചു കുസ്രതി ആയി മനസ്സില്‍ പച്ച പിടിച്ചു നില്കുന്നു. മലയാളം സാറിന്റെ പുറത്തു റഫീക്ക് കുടഞ്ഞ മഷിയുടെ കറ ഇനി ഹൃദയത്തില്‍ നിന്നും എങ്ങിനെ മായ്കും..
പത്താം ക്ലാസിലേകു കടന്നപ്പോള്‍ മാമ സമ്മാനമായി തന്ന ഹീറോ പേന എങ്ങോ പോയി മറയും വരെ എന്റെ സന്തത സഹചാരിയായിരുന്നു. മഷി പുരണ്ട ചൂണ്ടു വിരലും, തള്ള വിരലും, ഷര്‍ട്ടിന്റെ പോക്കെറ്റും എത്ര മധുരമായ ഓര്‍മ്മകള്‍. പ്രീ-ഡിഗ്രി പഠികുമ്പോള്‍ കിട്ടിയ പാര്‍ക്കര്‍ പേനയും ഓര്‍മകളിലെ അപൂര്‍വമായ ചെപ്പുകള്‍ മാത്രം. അത് ഉപയോഗിക്കാതെ കാത്തു സൂക്ഷിച്ചതും, അത് നഷ്ടപെട്ടപ്പോള്‍ അനുഭവിച്ച മാനസീക വ്യഥയും എത്ര വലുതായിരുന്നു.
ഇന്ന് എത്ര പേനകളാണ് വീട്ടില്‍ , എതാണ് എന്റെ പേന, കുട്ടികളുടെ പേന എന്ന് ഒരു തിട്ടവുമില്ല, എന്നാല്‍ ആവശ്യത്തിന് എഴുതിനെടുതാല്‍ ഒന്നും തെളിയുകയ്മില്ല. കുട്ടികള്‍ എഴുതണമെന്നു തോന്നുമ്പോള്‍ ഇഷ്ടമുള്ള പേന അവര്‍കായി വീട് മുഴുവനും ഉണ്ട്.
നമ്മളുടെ ബാല്യത്തില്‍ കണ്ണിലെ കൃഷ്ണ മണിയെ പോലെ പേനയെ കണ്ടത് പോലെ അവര്‍ കാണുന്നുണ്ടോ ? ഈ ഐ-പോട് യുഗത്തില്‍... പല തരത്തിലുള്ള പേനകള്‍ ഫാന്‍സി സ്റ്റോറില്‍ ഇരികുമ്പോള്‍ കൊതിയാകുമായിരുന്നു. പല നിറത്തിലുള്ള പേന .. ഒരു പേനയില്‍ തന്നെ പല നിറങ്ങളുള്ള രീഫില്ലുകള്‍. ..
ഓര്‍കുമ്പോള്‍ എത്ര വലിയൊരു സ്വത്തായിരുന്നു അന്ന് പേന. എത്രയോ കത്തുകള്‍, ആശംസ കാര്‍ഡുകള്‍. ഇന്നെല്ലാം കമ്പ്യൂട്ടര്‍ കീബോര്ടിലെക് വഴി മാറിയപ്പോള്‍ പേന പിടികുമ്പോള്‍ കൈ വിരലുകള്‍കു നൊമ്പരമാണ്. മനോഹരമായ കയ്യഷരം ഇന്ന് വഴി മാറി പോയി..
അക്ഷരത്തിനു ജീവന്‍ നല്‍കിയ നിന്റെ
മധുരിമാക്കിന്നു ഓര്‍മയുടെ തടവറ...
നിന്നെ തലോടിയ വിരല്‍തുമ്പ്കള്‍ക്ക് ,
വിരഹത മാത്രമായി കൂട്ട്.
നീ എഴുതി കൂട്ടിയ അക്ഷരങ്ങളും..
നീ തന്ന ചേതനയും..
ഇന്നെന്റെ ഓര്‍മകളെ തളരിതമാക്കി.
പക്ഷെ ...
നിന്നെ ഞാന്‍ മറന്നു..
നീ ഇന്നെനിക്കൊരു ...
ആത്മാര്‍ത്ഥ സുഹ്ര്തല്ലല്ലോ..
ഗ്രിഹാതുരതത്തോടെ ഞാന്‍ നിന്നെ ഓര്‍കുന്നു..
തിരിച്ചു വരൂ ...
എന്റെ വിരല്‍ തുംബുകളിലേക്ക്..
അക്ഷരമാലകള്‍ തീര്‍ക്കാന്‍..
അനുഭവങ്ങലെഴുതാന്‍..
എന്റെ കുഞ്ഞുകള്ക് സ്വപ്നങ്ങള്‍ നെയ്യാന്‍..
തിരിച്ചു വരൂ ..
എന്റെ കരങ്ങളിലെകു...
.....