ഞാൻ അമേരിക്കയിൽ വന്നപ്പോൾ ഒരു സുഹൃത്തു എന്നോട് പറഞ്ഞ രണ്ടു അനുഭവങ്ങളാണ് , ഈ എഴുത്തിന്റെ ആധാരം .. നിത്യ ജീവിതത്തിലെ പല സന്ദര്ഭങ്ങളിലും നാം പറയുന്ന ചില നുണകൾ മറ്റെന്തിങ്കിലും നല്ല കാര്യങ്ങളുടെ പൂർണമായ പരിമാസമാപ്തിയിലാണ് എത്തുക.
ആദ്യത്തേത് ഒരു ബാൽക്കൻ അനുഭവ കഥയാണ്. ബോസ്‌നിയൻ ഉന്മൂലത്തിനായി കച്ച കെട്ടി ഇറങ്ങിയ സ്ലാവ് സൈനികർ ..അവർ ഓരോ ബോസ്നിയക്കാരെനെയും ഉന്മൂലത്തിനായി തിരയുകയാണ്. അപ്പോഴാണ് സൈനിക മേധാവി അറിയുന്നത് കുറച്ച പേര് സ്ലോവാകുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഉണ്ടെന്നു. തനിച്ചു താമസിക്കുന്ന ഒരു വൃദ്ധയുടെ വീട്ടിലേക്കു സൈനികർ എത്തി ..എല്ലാ മുക്കും മൂലയും അവർ അരിച്ചു പെറുക്കി. ആരെയും കണ്ടെത്തിയില്ല .ഇവിടെ ഒരു ബോസ്നിയകര്ന്നുമില്ലെന്നു ആ 'അമ്മ അവരോടു പറഞ്ഞു. സൈന്യം അവർക്കു താകീത് നൽകി തിരിച്ചു പോയി. അവർ സ്ലോവാക് സ്നേഹത്തിന്റെ കടക്കു കത്തി വെച്ച് രണ്ടു പേരുടെ ജീവന് വേണ്ടി നുണ പറഞ്ഞു. അമ്മുമ്മ പ്രാണ രക്ഷാര്ഥം ഓടി വന്ന രണ്ടു യുവാക്കളെ അവരുടെ അടുക്കളയുടെ പുറകിൽ വിറകുകൾ കൂടിയിരിക്കുന്ന ചെറിയ ഇടത്തിൽ സമർത്ഥമായി ഒളിപ്പിച്ചുണ്ടായിരുന്നു.. രണ്ടു മനുഷ്യ ജീവന്റെ രക്ഷക്കായി അവർ നന്മയുടെ കെടാവിളക്കായി കള്ളം പറഞ്ഞു. ആ നുണ , അതും അവരുടെ സ്വന്തം സർവ സൈനികരോട് ..അവർ സ്ലോവാക് പാരമ്പര്യത്തെയും , യഹോവയും മുൻ നിർത്തി ആ കള്ളം പറഞ്ഞു രണ്ടു മനുഷ്യ ജന്മങ്ങളെ ആരും കൊലയിൽ നിന്നും രക്ഷിച്ചു. അവർ സത്യം പറഞ്ഞാലുള്ള ഭവിഷ്യത്തും നുണ പറഞ്ഞാലുള്ള ഗുണവും മുന്നിൽ കണ്ടു ആത്മ സങ്കര്ഷത്തിന്റെ നടുവിൽ നിന്നും പ്രകൃതിയുടെ ആത്മ വിശുദ്ധിയെലേക്കു അവർ കടന്നു പോയി. പിനീട് വർഷങ്ങൾക്ക് ശേഷം ഈ ചെറുപ്പക്കാർ തങ്ങളുടെ അനുഭവം പുറം ലോകത്തെ അറിയിക്കുന്നത്.
അടുത്ത് കഥ എല്ലാവരും പല രൂപത്തിലും കേട്ട കഥയായിരിക്കും. നടന്നതെവിടെയാണെന്നോ കേട്ട് കഥയാണെന്നോ അറിയില്ല. എന്നാലും അതിൽ ഒരാളുടെ കളവു മറ്റൊരാളോടുള്ള അനുകമ്പയുടെ ലോകത്തേക്ക് കൊണ്ട് പോകുന്നു..
ദീർഘ ദൂര ബസ് ആണ് .. നിറയെ ആളുകൾ ..ഒരു വയോധികൻ ബസിൽ കയറുന്നു ..റിസർവേഷൻ ഇല്ലാത്തതു കൊണ്ട് സീറ്റ് ഇല്ല. നിൽക്കാൻ തീരുമാനിച്ചു. കണ്ടക്ടർ വന്നിട്ട് സീറ്റ് കിട്ടുമോ എന്ന് ചോദിക്കാം എന്ന് മനസ്സിൽ കരുതി. വൃദ്ധനെ മുന്നിൽ കണ്ട ചെറുപ്പക്കാരിയായ യുവതി തന്റെ സീറ്റിൽ ഇരിക്കാൻ അദ്ദേഹത്ത ക്ഷണിച്ചു. താൻ ടിക്കറ്റ് സീറ്റ് റിസർവേഷൻ ഇല്ലാതെ കയറിയതാണ് അത് കൊണ്ട് തത്കാലം ആള് വരുന്ന വരുന്ന വരെ ഇരിക്കാൻ പറഞ്ഞു. മനസില്ല മനസോടെ അദ്ദേഹം ആ സീറ്റിൽ ഇരുന്നു. അവർ തമ്മിൽ കുശലാന്വേഷണങ്ങൾ നടന്നു. രണ്ടു പേരും അവസാന പോയിന്റ് വരെ ഉണ്ട്.. യാത്ര ഏതാണ്ട് 6 മണിക്കൂറോളമുണ്ട്. ഇരുട്ടായി ..കണ്ടക്ടർ വന്നു ടിക്കറ്റ് നോക്കി ചെക്ക് ചെയ്തപ്പോൾ റിസർവേഷൻ ഉള്ള സീറ്റിൽ വൃദ്ധൻ ഇരിക്കുന്നു പക്ഷെ അദ്ദേഹത്തിന് റിസർവേഷൻ ഇല്ല , ലേഡിയുടെ ടിക്കറ്റിൽ റിസെർവഷനുണ്ട്..പക്ഷെ അവർ കണ്ടക്ടറോട് ഒരു നോട്ടത്തിലൂടെ താൻ നുണ പറഞ്ഞാണ് വൃദ്ധനെ അവിടെ ഇരുത്തിയിരുക്കുന്നതെന്നു പറഞ്ഞു. ബസ് അവസാന സ്റ്റോപ്പിലെത്തി അവർ രണ്ടു പേരും ഇറങ്ങി ..അപ്പോഴാണ് കണ്ടക്ടർ ശ്രദ്ധിച്ചത്. ആ സ്ത്രീ നടക്കാൻ കഴിയാതെ ഊന്നുവടിയുടെ സഹായത്തിലാണ് ഇറങ്ങിയതും.. തന്റെ വിഷമം അറിയിക്കാതെ ഒരു നുണയിലൂടെ ആ സാധു മനുഷ്യനെ അവർ സഹായിച്ചു..
അമ്മമാർ പലപ്പോഴും ഇത്തരം കള്ളങ്ങൾ പറയാറുണ്ട് .. ഇഷ്ടമുള്ള ഭക്ഷണം മക്കൾക്കു കൊടുക്കും , എന്നിട്ടു അവർ കഴിച്ചു എന്ന് കള്ളം പറയും. അറിഞ്ഞോ അറിയാതെയോ പല സന്ദര്ഭങ്ങളിലും ഇത്തരം മനോഹരമായ നുണകളുടെ നൈർമല്യം അനുഭവിച്ചവരാണ് നമ്മിൽ പലരും..
No comments:
Post a Comment