Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

Saturday, May 2, 2020

കോവിഡ് കാലത്തെ സുപ്രധാന പ്രയോഗങ്ങൾ ....


അപ്രിയങ്ങളൊക്കെ പ്രിയങ്ങളാക്കി
സുപ്രധാനമായ പല പ്രയോഗങ്ങളും
ക്ഷിപ്രകോപിയായ മനുഷ്യനെ മാറ്റാൻ
സുപ്രിയനായി വന്നു പരമാണു..

പ്രകൃതിയെ പരിഭ്രാന്തപ്പെടുത്തി..
പ്രായം നോക്കാതെ ഈ പരമാണു.
പ്രതിരോധങ്ങളെല്ലാം പാരിൽ പറത്തി
പ്രവചനാതീതമായാവാൻ അഴിഞ്ഞാടി..

പ്രതിരോധങ്ങളെല്ലാം പിഴുതെറിഞ്
പ്രാണനെടുത്തീ പരമാണു.
പ്രയോജനമെന്നു കരുതും മരുന്നുകളൊക്കെ
പ്രവർത്തനരഹിതമാക്കി അവൻ പടവെട്ടി..

പ്രത്യാശകൾക്കു വിഘ്നം സൃഷ്ടിച്ചു
പ്രാരാബ്ദങ്ങളേറെ തന്നു ഈ പരമാണു.
പ്രശ്നങ്ങളേറെ വന്നു ഭവിച്ചു
പ്രമാണങ്ങളെല്ലാം കാറ്റിൽ  പറത്തി ..

പ്രവാസികളെ പരിഹാസിതനാക്കി
പ്രച്ഛന്നനായി ഈ പരമാണു.
പ്രവശ്യകൾക്കെല്ലാം അതീതമായി.
പ്രശ്നക്കാരനാമീ  ദുരന്തകാരി..


പ്രധാനമന്ത്രിമാർ അവലോകനം നടത്തി
പ്രേരിതരാക്കി സ്വജനങ്ങളെ
പ്രതിരോധവും സാമൂഹിക അകലവും
പ്രതീക്ഷയും മുന്നിൽ കണ്ടവർ..

പ്രൗഢിയോടെ സകല പ്രതിഭങ്ങളും
പ്രവർത്തന നിരതരായി പൊതുപ്രവർത്തകർ..
പ്രയത്നനിക്കുന്നു ആഹോരാർഥം
പ്രകമ്പനമേൽപിച്ചു പകർച്ചവ്യാധിക്കുമേൽ

പ്രഗത്ഭരായ ആരോഗ്യപ്രവർത്തകരും.
പ്രശംസകൾക്കതീതമായ സേവകരായി
പ്രതീകാത്മക   മാലാഖകളായവർ
പ്രിയപെട്ടവരിൽ പ്രിയപ്പെട്ടവനായി

പ്രഭാതം മുതൽ സായംസന്ധ്യവരെ
പ്രാർത്ഥനയോടെ മനുഷ്യകുലമത്രയും
പ്രണമിച്ചു പോയി ജീവിതസൗഭാഗ്യങ്ങളെ..
പ്രകീർത്തനം സർവ്വേശ്വരനുമാത്രം

പ്രബുദ്ധരാകണം നമ്മൾ
പ്രവചനാതീതകമാകണം നാൾ വഴികൾ
പ്രതിഫലമിച്ഛിക്കാത്ത കർമ്മങ്ങളുമായി
പ്രകീർത്തിക്കപ്പെടണം പ്രകൃതിയെ .

പ്രണയിക്കാംനമുക്ക് പ്രകൃതിയെ
പ്രയത്നിക്കാം പുതിയ ലോകക്രമത്തിനായി
പ്രായശ്ചിത്തം ചെയ്തു മാനവൻ
പ്രവർത്തിക്കാം പുതുതലമുറക്കായി .

Tuesday, February 10, 2009

പേന !

ഓര്‍മകളില്‍ ചിലത് മായാതെ നില്കുന്നു. അതിലോന്ന്നാണ് പേനകളെ കുറിച്ചുള്ള ഓര്‍മ്മകള്‍. ഇന്ന് ഞാന്‍ വളരെ അപൂര്‍വമായി മാത്രമാണ് പേന ഉപയോഗിക്കാറ്. യദ്രിശീകമായി പേനകളെ കുറിച്ച് കണ്ട ഒരു പരിപാടി ഗ്രിഹാതുരതം ഉണര്‍ത്തുന്ന ഒന്നായിരുന്നു. എന്റെ മനസ്സ് വര്‍ഷങ്ങള്‍ പിന്നോട്ട പോയി .
ആദ്യമായി കിട്ടിയ മഷി പേന!! എത്ര ഭ്ദ്രമായിട്ടയിരുന്നു ഞാനന്ന് സുക്ഷിച്ചത്. നാലാം ക്ലാസ്സില്‍ വച്ച് കിട്ടിയ ആ പേന എത്രയോ വര്‍ഷങ്ങള്‍ ഉപയോഗിച്ചു. ഒന്‍പതാം ക്ലാസ് വരെയാണെന്നാണ് എന്റെ ഓര്‍മ.. കറുത്ത നിറത്തിലുള്ള , വലിയ നിബുള്ള ആ പേന വച്ച് എത്രയോ ക്ലാസ്സ്‌ നോടുകളും, പരീക്ഷകുളും എഴുതി. അതില്‍ മഷി നിറക്കുമ്പോള്‍ , അല്ലെങ്കില്‍ പോക്കറ്റില്‍ വെകുമ്പോള്‍ എല്ലാം തോന്നിയിരുന്ന അഭിമാനം എത്ര വലുതായിരുന്നു. അന്നൊക്കെ ഒരു പേന കൂടി കിട്ടാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ ആഗ്രഹം സാധിച്ചിരുന്നില്ല. കണ്ണിലെ കൃഷ്ണമണിയെ പോലെയാരിന്നു അന്ന് പേന. കൂട്ടുകാരുമായി വഴക്കിടുംബോളും, അധ്യാപകരുടെ അരികില്‍ നിന്ന് അടി കിട്ടുമ്പോഴും, ചില സഹപാഠികള്‍ പേന ദുരുപയോഗം ചെയ്തതും ഒരു കൊച്ചു കുസ്രതി ആയി മനസ്സില്‍ പച്ച പിടിച്ചു നില്കുന്നു. മലയാളം സാറിന്റെ പുറത്തു റഫീക്ക്‌ കുടഞ്ഞ മഷിയുടെ കറ ഇനി ഹൃദയത്തില്‍ നിന്നും എങ്ങിനെ മായ്കും..

പത്താം ക്ലാസിലേകു കടന്നപ്പോള്‍ മാമ സമ്മാനമായി തന്ന ഹീറോ പേന എങ്ങോ പോയി മറയും വരെ എന്റെ സന്തത സഹചാരിയായിരുന്നു. മഷി പുരണ്ട ചൂണ്ടു വിരലും, തള്ള വിരലും, ഷര്‍ട്ടിന്റെ പോക്കെറ്റും എത്ര മധുരമായ ഓര്‍മ്മകള്‍. പ്രീ-ഡിഗ്രി പഠികുമ്പോള്‍ കിട്ടിയ പാര്‍ക്കര്‍ പേനയും ഓര്‍മകളിലെ അപൂര്‍വമായ ചെപ്പുകള്‍ മാത്രം. അത് ഉപയോഗിക്കാതെ കാത്തു സൂക്ഷിച്ചതും, അത് നഷ്ടപെട്ടപ്പോള്‍ അനുഭവിച്ച മാനസീക വ്യഥയും എത്ര വലുതായിരുന്നു.

ഇന്ന് എത്ര പേനകളാണ് വീട്ടില്‍ , എതാണ് എന്റെ പേന, കുട്ടികളുടെ പേന എന്ന് ഒരു തിട്ടവുമില്ല, എന്നാല്‍ ആവശ്യത്തിന് എഴുതിനെടുതാല്‍ ഒന്നും തെളിയുകയ്മില്ല. കുട്ടികള്‍ എഴുതണമെന്നു തോന്നുമ്പോള്‍ ഇഷ്ടമുള്ള പേന അവര്‍കായി വീട് മുഴുവനും ഉണ്ട്.

നമ്മളുടെ ബാല്യത്തില്‍ കണ്ണിലെ കൃഷ്ണ മണിയെ പോലെ പേനയെ കണ്ടത് പോലെ അവര്‍ കാണുന്നുണ്ടോ ? ഈ ഐ-പോട് യുഗത്തില്‍... പല തരത്തിലുള്ള പേനകള്‍ ഫാന്‍സി സ്റ്റോറില്‍ ഇരികുമ്പോള്‍ കൊതിയാകുമായിരുന്നു. പല നിറത്തിലുള്ള പേന .. ഒരു പേനയില്‍ തന്നെ പല നിറങ്ങളുള്ള രീഫില്ലുകള്‍. ..

ഓര്‍കുമ്പോള്‍ എത്ര വലിയൊരു സ്വത്തായിരുന്നു അന്ന് പേന. എത്രയോ കത്തുകള്‍, ആശംസ കാര്‍ഡുകള്‍. ഇന്നെല്ലാം കമ്പ്യൂട്ടര്‍ കീബോര്ടിലെക് വഴി മാറിയപ്പോള്‍ പേന പിടികുമ്പോള്‍ കൈ വിരലുകള്‍കു നൊമ്പരമാണ്. മനോഹരമായ കയ്യഷരം ഇന്ന് വഴി മാറി പോയി..

അക്ഷരത്തിനു ജീവന്‍ നല്‍കിയ നിന്റെ
മധുരിമാക്കിന്നു ഓര്‍മയുടെ തടവറ...
നിന്നെ തലോടിയ വിരല്‍തുമ്പ്കള്‍ക്ക് ,
വിരഹത മാത്രമായി കൂട്ട്.
നീ എഴുതി കൂട്ടിയ അക്ഷരങ്ങളും..
നീ തന്ന ചേതനയും..
ഇന്നെന്റെ ഓര്‍മകളെ തളരിതമാക്കി.
പക്ഷെ ...
നിന്നെ ഞാന്‍ മറന്നു..
നീ ഇന്നെനിക്കൊരു ...
ആത്മാര്‍ത്ഥ സുഹ്ര്തല്ലല്ലോ..
ഗ്രിഹാതുരതത്തോടെ ഞാന്‍ നിന്നെ ഓര്‍കുന്നു..
തിരിച്ചു വരൂ ...
എന്റെ വിരല്‍ തുംബുകളിലേക്ക്..
അക്ഷരമാലകള്‍ തീര്‍ക്കാന്‍..
അനുഭവങ്ങലെഴുതാന്‍..
എന്റെ കുഞ്ഞുകള്ക് സ്വപ്നങ്ങള്‍ നെയ്യാന്‍..
തിരിച്ചു വരൂ ..
എന്റെ കരങ്ങളിലെകു...

.....