Thursday, January 1, 2009

ചിറകു വിരിക്കാന്‍ വിതുമ്പുന്ന പറവകള്‍.

യുദ്ധക്കളത്തിലെ ചോരക്കണങ്ങളും ....
മാതൃത്വമറ്റ പിഞ്ചുകിടാങ്ങളും...
അവരുടെ

പൊട്ടിതകര്‍ന്ന വാരിയെല്ലുകളും...
കണ്ടില്ലെന്നു നടിക്കുന്ന ജനഗതി,
കാണുന്നുവോ ജഗദീശ്വരാ നീ...


യുദ്ധക്കൊപ്പുകളുടെ ചരക്കു കപ്പലുകള്‍ ...
മുക്കികളയുന്നു പ്രതീക്ഷകളൊക്കെയും...
മന്നന്റെ
ജനാധിപത്യത്തിന്‍് വീമ്പോലികളും...
കണ്ടില്ലെന്നു നടിക്കുന്നുവീ ദുസ്ഥിതി ,
പൊറുക്കുന്നുവോ ജഗദീശ്വരാ നീ...


യുവ ജനതയെ ചതിക്കുഴിയിലാഴ്ത്തി...
മുന്നേറുന്നു മതതീവ്രവാദവും...
അതിന്റെ
പ്രജ്ഞയറ്റ നീതിശാസ്ത്രവും..
കണ്ടില്ലെന്നു നടിക്കുന്ന മനസ്ഥിതി
,
തള്ളിക്കളയുന്നുവോ ജഗദീശ്വരാ നീ...

യവ്വനം പാഴായ ദുഃഖത്തില്‍ ...
മാതൃഭൂമിയെ ചതിക്കുന്ന ...
അവന്റെ
കപട ധീര ദേശാഭിമാനവും ...
കാല്പനികമാക്കും വ്യവസ്തിഥി ,
തള്ളിക്കളയുന്നുവോ ജഗദീശ്വരാ നീ...

യവനികക്കുള്ളില്‍ പോയി മറഞ്ഞ ...
മഹാത്മാക്കളെ കൊഞ്ഞനം കാട്ടി ...
നമ്മള്‍
ആത്മീയതയെ വില്പന ചരക്കാക്കി ...
കള്ളപണമുണ്ടാക്കുമീ പരിസ്ഥിതി ,
പരിരക്ഷിച്ചിടല്ലേ ജഗദീശ്വരാ നീ...

യന്ത്രവല്‍കൃത ജീവിതരീതിയില്‍ ...
മാതാപിതാക്കളെ അവഗണിക്കും ...
തലമുറ
പരിഷ്ക്കാരത്തിന്‍ പരിഷകളായി ...
കൂട്ടം തെറ്റുമീ
നിജസ്‌ഥിതി ,
മനസിലാക്കണേ ജഗദീശ്വരാ നീ...

യാത്രകളേറെയും നടത്തുന്ന മാനവന്‍ ...
മോഹചിറകുള്ള ദുരാഗ്രഹവും ...
പേറി
അന്ധനും ബധിരനും ആകുന്ന കാലത്ത് ...
ലാളിത്യമുള്ള പ്രവാചക
പ്രതിവിധി ,
കാട്ടി അനുഗ്രഹിക്കേണമേ ജഗദീശ്വരാ നീ...


യാമങ്ങളില്‍ കൂടണയുന്ന പക്ഷികള്‍ ...
മന്ത്രിക്കുന്ന ആപ്തഗീതങ്ങളും ...
അതിന്റെ
ചിറകു വിരിച്ചു പറക്കാനുള്ള മോഹവും ...

ചവുട്ടി അരക്കുമീ ദുര്‍ഗധി ,
നേര്‍വഴിയില്‍ ആക്കുമോ ജഗദീശ്വരാ നീ...


ശുഭം. ...











2 comments:

Nirar Basheer said...

Dear readers,

This is my first poetry in the net. I am trying to correct the spelling mistakes... I am writting this as tribute the humanity who suffer now..

Shamsudhin Moosa said...

നിരാര്‍....നിന്റെ ആദ്യകവിത...നിന്റെ പ്രാര്‍ത്തന...സഫലമാകട്ടെ...
ഷംസുക്ക.