അപ്രിയങ്ങളൊക്കെ പ്രിയങ്ങളാക്കി
സുപ്രധാനമായ പല പ്രയോഗങ്ങളും
ക്ഷിപ്രകോപിയായ മനുഷ്യനെ മാറ്റാൻ
സുപ്രിയനായി വന്നു പരമാണു..
പ്രകൃതിയെ പരിഭ്രാന്തപ്പെടുത്തി..
പ്രായം നോക്കാതെ ഈ പരമാണു.
പ്രതിരോധങ്ങളെല്ലാം പാരിൽ പറത്തി
പ്രവചനാതീതമായാവാൻ അഴിഞ്ഞാടി..
പ്രതിരോധങ്ങളെല്ലാം പിഴുതെറിഞ്
പ്രാണനെടുത്തീ പരമാണു.
പ്രയോജനമെന്നു കരുതും മരുന്നുകളൊക്കെ
പ്രവർത്തനരഹിതമാക്കി അവൻ പടവെട്ടി..
പ്രത്യാശകൾക്കു വിഘ്നം സൃഷ്ടിച്ചു
പ്രാരാബ്ദങ്ങളേറെ തന്നു ഈ പരമാണു.
പ്രശ്നങ്ങളേറെ വന്നു ഭവിച്ചു
പ്രമാണങ്ങളെല്ലാം കാറ്റിൽ പറത്തി ..
പ്രവാസികളെ പരിഹാസിതനാക്കി
പ്രച്ഛന്നനായി ഈ പരമാണു.
പ്രവശ്യകൾക്കെല്ലാം അതീതമായി.
പ്രശ്നക്കാരനാമീ ദുരന്തകാരി..
പ്രധാനമന്ത്രിമാർ അവലോകനം നടത്തി
പ്രേരിതരാക്കി സ്വജനങ്ങളെ
പ്രതിരോധവും സാമൂഹിക അകലവും
പ്രതീക്ഷയും മുന്നിൽ കണ്ടവർ..
പ്രൗഢിയോടെ സകല പ്രതിഭങ്ങളും
പ്രവർത്തന നിരതരായി പൊതുപ്രവർത്തകർ..
പ്രയത്നനിക്കുന്നു ആഹോരാർഥം
പ്രകമ്പനമേൽപിച്ചു പകർച്ചവ്യാധിക്കുമേൽ
പ്രഗത്ഭരായ ആരോഗ്യപ്രവർത്തകരും.
പ്രശംസകൾക്കതീതമായ സേവകരായി
പ്രതീകാത്മക മാലാഖകളായവർ
പ്രിയപെട്ടവരിൽ പ്രിയപ്പെട്ടവനായി
പ്രഭാതം മുതൽ സായംസന്ധ്യവരെ
പ്രാർത്ഥനയോടെ മനുഷ്യകുലമത്രയും
പ്രണമിച്ചു പോയി ജീവിതസൗഭാഗ്യങ്ങളെ..
പ്രകീർത്തനം സർവ്വേശ്വരനുമാത്രം
പ്രബുദ്ധരാകണം നമ്മൾ
പ്രവചനാതീതകമാകണം നാൾ വഴികൾ
പ്രതിഫലമിച്ഛിക്കാത്ത കർമ്മങ്ങളുമായി
പ്രകീർത്തിക്കപ്പെടണം പ്രകൃതിയെ .
പ്രണയിക്കാംനമുക്ക് പ്രകൃതിയെ
പ്രയത്നിക്കാം പുതിയ ലോകക്രമത്തിനായി
പ്രായശ്ചിത്തം ചെയ്തു മാനവൻ
പ്രവർത്തിക്കാം പുതുതലമുറക്കായി .