യുദ്ധക്കളത്തിലെ ചോരക്കണങ്ങളും ....
മാതൃത്വമറ്റ പിഞ്ചുകിടാങ്ങളും...
അവരുടെ
പൊട്ടിതകര്‍ന്ന വാരിയെല്ലുകളും...
കണ്ടില്ലെന്നു നടിക്കുന്ന ജനഗതി,
കാണുന്നുവോ ജഗദീശ്വരാ നീ...
യുദ്ധക്കൊപ്പുകളുടെ ചരക്കു കപ്പലുകള്‍ ...
മുക്കികളയുന്നു പ്രതീക്ഷകളൊക്കെയും...
മന്നന്റെ
ജനാധിപത്യത്തിന്‍് വീമ്പോലികളും...
കണ്ടില്ലെന്നു നടിക്കുന്നുവീ ദുസ്ഥിതി ,
പൊറുക്കുന്നുവോ ജഗദീശ്വരാ നീ...
യുവ ജനതയെ ചതിക്കുഴിയിലാഴ്ത്തി...
മുന്നേറുന്നു മതതീവ്രവാദവും...
അതിന്റെ
പ്രജ്ഞയറ്റ നീതിശാസ്ത്രവും..
കണ്ടില്ലെന്നു നടിക്കുന്ന മനസ്ഥിതി ,
തള്ളിക്കളയുന്നുവോ ജഗദീശ്വരാ നീ...
യവ്വനം പാഴായ ദുഃഖത്തില്‍ ...
മാതൃഭൂമിയെ ചതിക്കുന്ന ...
അവന്റെ
കപട ധീര ദേശാഭിമാനവും ...
കാല്പനികമാക്കും വ്യവസ്തിഥി ,
തള്ളിക്കളയുന്നുവോ ജഗദീശ്വരാ നീ...
യവനികക്കുള്ളില്‍ പോയി മറഞ്ഞ ...
മഹാത്മാക്കളെ കൊഞ്ഞനം കാട്ടി ...
നമ്മള്‍
ആത്മീയതയെ വില്പന ചരക്കാക്കി ...
കള്ളപണമുണ്ടാക്കുമീ പരിസ്ഥിതി ,
പരിരക്ഷിച്ചിടല്ലേ ജഗദീശ്വരാ നീ...
യന്ത്രവല്‍കൃത ജീവിതരീതിയില്‍ ...
മാതാപിതാക്കളെ അവഗണിക്കും ...
തലമുറ
പരിഷ്ക്കാരത്തിന്‍ പരിഷകളായി ...
കൂട്ടം തെറ്റുമീ നിജസ്‌ഥിതി ,
മനസിലാക്കണേ ജഗദീശ്വരാ നീ...
യാത്രകളേറെയും നടത്തുന്ന മാനവന്‍ ...
മോഹചിറകുള്ള ദുരാഗ്രഹവും ...
പേറി
അന്ധനും ബധിരനും ആകുന്ന കാലത്ത് ...
ലാളിത്യമുള്ള പ്രവാചക പ്രതിവിധി ,
കാട്ടി അനുഗ്രഹിക്കേണമേ ജഗദീശ്വരാ നീ...
യാമങ്ങളില്‍ കൂടണയുന്ന പക്ഷികള്‍ ...
മന്ത്രിക്കുന്ന ആപ്തഗീതങ്ങളും ...
അതിന്റെ
ചിറകു വിരിച്ചു പറക്കാനുള്ള മോഹവും ...
ചവുട്ടി അരക്കുമീ ദുര്‍ഗധി ,
നേര്‍വഴിയില്‍ ആക്കുമോ ജഗദീശ്വരാ നീ...
ശുഭം. ...
ഷെബ
11 months ago