Thursday, December 25, 2008

മണ്ടേല...

അങ്ങകലെ ആഫ്രിക്കയില്‍,
കാരിരുമ്പിന്‍ തടവറയില്‍..
സ്വാതന്ത്രത്തിന്‍ മധുനുകരാന്‍ ,
കാത്തിരിക്കും മണ്ടേല..



വക്രത, വര്‍ണവിവേചനം പൊയി,
വിന്നിയുമായി ഒന്നിക്കു‌‌മ്പോള്‍..
വര്‍ണ്ണപൂക്കള്‍ വാരിയെറിയും
വിധിയുടെ ആ വസന്തരാവില്‍..


മാറിടട്ടേ മര്‍ക്കട മനസ്സു..
മുതലാളിത്തത്തിന്‍ മാറാപ്പു..
പാറിടട്ടെ മോചന പതാക
ശോഭനമുള്ള ഒരു പുലരിയുമായി



ഭാസുരമായ ഒരു ഭാവിക്കായി..
പ്രതീക്ഷയുള്ള പുലരിക്കായി..
നേരിടുന്നു നന്മകളായിരം‌..
ഭാരതത്തിന്‍‌ യുവമക്കള്‍‌..